ശബരിമല നിരീക്ഷണ സമിതിക്കെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കില്ല

  • 6
    Shares

ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികൾ ഉടൻ പരിഗണിക്കില്ല. സാധാരണ ക്രമത്തിൽ മാത്രമേ ഹർജികൾ പരിഗണിക്കാനാകുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രണ്ട് ഹർജികളാണ് ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിക്കുന്ന കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണം, മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ച നടപടി തിരുത്തണം എന്നിങ്ങനെയാണ് സർക്കാരിന്റെ ഹർജികൾ. ഈ രണ്ട് ഹർജികളും വേഗത്തിൽ തീർപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു

എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് പരിഗണിക്കുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. സർക്കാർ ഹർജികളും സാധാരണ ക്രമത്തിലെ പരിഗണിക്കാനാകുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്രിസ്തുമസ് അവധിക്ക് മുമ്പാകെ ഹർജികൾ പരിഗണിക്കാൻ യാതൊരു സാധ്യതയുമില്ല. ജനുവരി 10നാണ് അവധിക്ക് ശേഷം സുപ്രീം കോടതി പ്രവർത്തിക്കുക


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *