എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഇന്ന് പരിഗണിക്കും

Loading...
  • 11
    Shares

ശബരിമലയുമായി ബന്ധപ്പെട്ട് എല്ലാ ഹർജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നാല് റിട്ട് ഹർജികളും രണ്ട് ട്രാൻസ്ഫർ ഹർജികളും അടക്കം 65 ഹർജികളാണ് ഭരണഘടനാ ബഞ്ച് പരിഗണിക്കുക. 56 പുന:പരിശോധന ഹർജികളും വിധി നടപ്പാക്കാൻ സാവകാശം ചോദിച്ച് ദേവസ്വം ബോർഡ് ചോദിച്ച ഹർജിയും ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് മറ്റംഗങ്ങൾ. അതേസമയം കോടതിയലക്ഷ്യ ഹർജികളൊന്നും ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടില്ല.

രാഷ്ട്രീയപരമായും ഏറെ നിർണായകമാണ് ഇന്നത്തെ കോടതി നടപടികൾ. വിധിയെ ആദ്യം സ്വാഗതം ചെയ്ത സംഘപരിവാർ മുതലെടുപ്പിനായി വിധിക്കെതിരെ തെരുവിൽ അഴിഞ്ഞാടിയതുൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ മുന്നിലുണ്ട്. ആദ്യ വിധിയോട് ബഞ്ചിലെ മൂന്ന് ജഡ്ജിമാരും ഉറച്ചുനിന്നാൽ ഹർജികൾ തള്ളിപ്പോകും. കേസ് വിശദമായി കേൾക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കേസിലെ കക്ഷികൾക്ക് കോടതി നോട്ടീസ് അയക്കും. ഇതോടെ സെപ്റ്റംബർ 28ലെ വിധിക്ക് സ്റ്റേ വരും. വേണമെങ്കിൽ ഏഴംഗ ഭരണഘടന ബഞ്ചിലേക്കും കേസ് മാറ്റാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *