ശബരിമല: പുന:പരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

Loading...
  • 13
    Shares

ശബരിമല യുവതി പ്രവേശനത്തിനെതിരായ സമർപ്പിക്കപ്പെട്ട റിവ്യു, റിട്ട് ഹർജികളിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിൽ വാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റിവെച്ചു. എൻ എസ് എസ്, പ്രയാർ ഗോപാലകൃഷ്ണൻ, ശബരിമല തന്ത്രി, ബ്രാഹ്മണ സഭ എന്നിവരുടെ വാദങ്ങളും സംസ്ഥാന സർക്കാർ, ദേവസ്വം ബോർഡ്, ശബരിമല ദർശനം നടത്തിയ യുവതികൾ എന്നിവരുടെ എന്നിവരുടെ എതിർവാദങ്ങളുമാണ് സുപ്രീം കോടതി ഇന്ന് കേട്ടത്. തുടർന്നാണ് വിധി പറയാനായി മാറ്റിവെച്ചത്.

ഇന്ന് രാവിലെ 10.30നാണ് വാദം ആരംഭിച്ചത്. എൻ എസ് എസിന് വേണ്ടി പരാശരനാണ് ഇന്ന് ആദ്യം വാദം ആരംഭിച്ചത്. ശബരിമല വിധിയിൽ പിഴവുണ്ടെന്നായിരുന്നു എൻ എസ് എസിന്റെ വാദം. തുടർന്ന് തന്ത്രിക്ക് വേണ്ടി വി ഗിരിയും പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി മനു അഭിഷേക് സിംഗ്വിയും ബ്രാഹ്മണ സഭക്ക് വേണ്ടി ശേഖർ നാഫ്‌ടെയും വാദിച്ചു

ഹർജികൾ സമർപ്പിച്ച എല്ലാവരുടെയും വാദങ്ങൾ കേൾക്കാൻ കോടതി തയ്യാറായില്ല. വാദങ്ങൾ ഒരേ രീതിയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നുവത്. ബാക്കിയുള്ളവരോട് വാദം എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് അഭിഭാഷകർ കോടതിയിൽ ബഹളം വെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അഭിഭാഷകരെ താക്കീത് നൽകുകയും ചെയ്തു

എതിർവാദത്തിൽ സർക്കാരിന് വേണ്ടി ജയദീപ് ഗുപ്തയാണ് വാദിച്ചത്. വിധി പുന:പരിശോധിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വാദിച്ചു. ദേവസ്വം ബോർഡിന് വേണ്ടി രാകേഷ് ദ്വിവേദി കോടതിയിൽ ഹാജരായി. സർക്കാർ വാദത്തിന് പിന്തുണ നൽകുന്ന വാദമാണ് ദേവസ്വം ബോർഡും സ്വീകരിച്ചത്. മതാചാരത്തിൽ എല്ലാവരും തുല്യരാണെന്നും സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവില്ലെന്നും ബോർഡ് വാദിച്ചു.

ബോർഡിന്റെ നിലപാട് മാറ്റം ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു. സുപ്രീം കോടതി വിധിക്ക് ശേഷമാണ് നിലപാട് മാറിയതെന്ന് ബോർഡ് മറുപടി നൽകി. മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നും ബോർഡ് പറഞ്ഞു. എൻ എസ് എസിന്റെ വാദത്തെയും ബോർഡ് എതിർത്തു. യുവതി പ്രവേശനത്തെ ബോർഡ് അനുകൂലിച്ചു. തുടർന്ന് ശബരിമല ദർശനം നടത്തിയ യുവതികൾക്ക് വേണ്ടി ഇന്ദിരാ ജയ്‌സിംഗിന്റെ വാദവും നടന്നു. വാദങ്ങൾ പൂർത്തിയായ ശേഷമാണ് കോടതി വിധി പറയാനായി മാറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *