ശബരിമലയിൽ സ്ത്രീ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി; പൊതുക്ഷേത്രമെങ്കിൽ എല്ലാവർക്കും ആരാധന നടത്താൻ കഴിയണം

Loading...
  • 18
    Shares

ശബരിമലയിൽ എന്തടിസ്ഥാനത്തിലാണ് സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്ന് സുപ്രീം കോടതി. പൊതുക്ഷേത്രത്തിൽ സ്ത്രീ വിവേചനം പാടില്ല. അങ്ങനെയല്ലെങ്കിൽ അത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

10 വയസ്സു മുതൽ 50 വയസ്സു വരെയുള്ള സ്ത്രീകൾക്കാണ് ശബരിമലയിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. ഇതു വ്യക്തമാക്കി കൊണ്ട് പുറത്തിറക്കിയ വിജ്ഞാപനം നിലനിൽക്കില്ല. 10 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലുമുള്ള സ്ത്രീകൾക്കും ആർത്തവം ഉണ്ടാകും. ആർത്തവവും പ്രായവും കൂട്ടിക്കെട്ടിയുള്ള നിയന്ത്രണം ഭരണഘടനാ വിരുദ്ധമാകില്ലെയെന്നും കോടതി ചോദിച്ചു

ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നിലപാട് അറിയിച്ചു. ക്ഷേത്രത്തിലെ നിയമപരമായ കാര്യങ്ങൾ മാത്രമാകും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

ശബരിമല ക്ഷേത്ര ആചാരങ്ങൾ ബുദ്ധമത വിശ്വാസത്തിന്റെ തുടർച്ചയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ നിലനിൽക്കില്ലെന്നും വസ്തുതകൾ നിരത്തി അവ കോടതിക്ക് ബോധ്യമാകുന്ന രീതിയിൽ തെളിയിക്കണമെന്നും സുപ്രീം കോടതി നിലപാട് എടുത്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *