ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു. കനത്ത സുരക്ഷാവലയത്തിലാണ് ശബരിമല നട തുറന്നിരിക്കുന്നത്. ഇന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ല. നാളെ രാത്രിയാണ് നട അടയ്ക്കുന്നത്
നൂറോളം വനിതാ പോലീസുകാരെയാണ് സന്നിധാനത്തും പമ്പയിലുമായി നിയോഗിച്ചിരിക്കുന്നത്. ശബരിമല മേഖലയിലാകെ 2300 പോലീസുകാരാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ദക്ഷിണ മേഖലാ എഡിജിപി അനിൽകാന്തിനാണ് സുരക്ഷാ ചുമതല