ശബരിമല വിധി: തന്ത്രിമാരെ സർക്കാർ ചർച്ചക്ക് വിളിച്ചു; സമവായത്തിന് ശ്രമം

  • 6
    Shares

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ മുതലെടുപ്പിന് ശ്രമിക്കവെ സർക്കാർ തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്ത്രികുടുംബവുമായി ഇന്ന് ചർച്ച നടത്തും.

പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സമവായത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തന്ത്രിമാരുമായി ചർച്ച നടത്തണമെന്ന നിലപാടിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ചർച്ചക്ക് വിളിച്ചത്.

തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, മഹേഷ് മോഹനര് എന്നിവരോട് തിരുവനന്തപുരത്തേക്ക് ചർച്ചെക്കെത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റും മെമ്പർമാരും ചർച്ചയിൽ പങ്കെടുക്കും. സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്തും


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *