ശബരിമലയിലേക്ക് മൂന്ന് നിരീക്ഷകരെ നിയോഗിച്ച് ഹൈക്കോടതി; സന്നിധാനത്ത് പ്രതിഷേധങ്ങൾ പാടില്ല, നിരോധനാജ്ഞ നിലനിൽക്കും
ശബരിമലയിൽ മൂന്ന് നിരീക്ഷകരെ നിയോഗിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് പി ആർ രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. മണ്ഡലകാലത്തേക്കാണ് നിരീക്ഷരെ നിയോഗിച്ചിരിക്കുന്നത്. ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി
സന്നിധാനത്ത് പ്രതിഷേധങ്ങൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ ശബരിമലയിലെ പോലീസ് നടപടികളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നിരീക്ഷകരെ ഏർപ്പെടുത്തിയിരിക്കുന്നത്. സിറ്റിംഗ് ജഡ്ജിയെ വരെ ശബരിമലയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ തടഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.