ശബരിമലയിൽ വെച്ച് കൊല്ലപ്പെട്ടാൽ ഉത്തരവാദി മുഖ്യമന്ത്രിയും പോലീസും മാത്രമായിരിക്കുമെന്ന് തൃപ്തി ദേശായി

  • 113
    Shares

ശബരിമലയിൽ താനെത്തുമ്പോൾ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടാകുകയോ കൊല്ലപ്പെടുകയോ ചെയ്താൽ ഉത്തരവാദി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ പോലീസും മാത്രമായിരിക്കുമെന്ന് തൃപ്തി ദേശായി. പോലീസ് പ്രത്യേക സുരക്ഷ നൽകിയില്ലെങ്കിലും ശബരിമലയിൽ ദർശനം നടത്തുമെന്നും തൃപ്തി ദേശായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

തന്നോടൊപ്പം ഏഴ് സ്ത്രീകൾ കൂടി ദർശനത്തിന് എത്തുന്നതിനാലാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദർശനത്തിനിടെ എന്ത് സംഭവിച്ചാലും പൂർണ ഉത്തരവാദിത്വം സർക്കാരിന് ആയിരിക്കും. സർക്കാരിന് താനയച്ച കത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *