ശബരിമലയിൽ കനത്ത പോലീസ് സന്നാഹം; മാധ്യമങ്ങളെയും കടത്തിവിടുന്നില്ല

Loading...
  • 11
    Shares

ചിത്തിര ആട്ടത്തിരുന്നാൾ പൂജക്കായി നട തിങ്കളാഴ്ച തുറക്കാനിരിക്കെ ശബരിമലയിൽ ശക്തമായ പോലീസ് സന്നാഹം. മേഖലയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. മാധ്യമങ്ങളെയും കടത്തിവിടുന്നില്ല. മാധ്യമപ്രവർത്തകരെ ഇലവുങ്കൽ കവലയിൽ തടഞ്ഞു. ബേസ് ക്യാമ്പ് വരെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്നലെ രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വന്നിരുന്നു. പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാണ് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ദക്ഷിണ മേഖലാ എഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷയൊരുക്കുന്നത്.

എഡിജിപി എസ് ആനന്ദകൃഷ്ണൻ, ഐജിമാരായ അജിത് കുമാർ, അശോക് യാദവ് പത്ത് വീതം എസ് പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ട്. ഇലവുങ്കൽ, കണമല, വടശ്ശേരിക്കര എന്നിവിടങ്ങലിൽ നിന്ന് വാഹനങ്ങൾ പരിശോധിച്ചാണ് തീർഥാടകരെ അടക്കം കടത്തിവിടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *