ശബരിമല ദർശനത്തിനൊരുങ്ങി ട്രാൻസ്‌ജെൻഡേഴ്‌സ്; തടയാൻ അവകാശമില്ലെന്ന് രാഹുൽ ഈശ്വറും

  • 25
    Shares

ശബരിമല ദർശനത്തിനൊരുങ്ങി ട്രാൻസ്‌ജെൻഡേഴ്‌സ് സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിശ്വാസത്തിന്റെ ഭാഗമായാണ് മല കയറുന്നതെന്നും വ്രതമെടുത്താണ് മലയിലേക്ക് പോകുന്നതെന്നും ഇവർ പറയുന്നു.

ഏഴോളം പേരാണ് ശബരിമല ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് പോസീറ്റീവായ നടപടി പ്രതീക്ഷിക്കുന്നു. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ദർശനം നടത്തി തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ പറഞ്ഞു.

ട്രാൻസ്‌ജെൻഡേഴ്‌സിനെ തടയാനുള്ള അവകാശമില്ലെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. ഇതിൽ എല്ലാവരും ചേർന്ന് നിലപാട് എടുക്കണം. ദേവസ്വം ബോർഡും തന്ത്രിയുമാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *