ട്രാൻസ്‌ജെൻഡറുകൾ ശബരിമല ദർശനം നടത്തുന്നതിൽ പ്രശ്‌നമില്ലെന്ന് തന്ത്രിയും പന്തളം കുടുംബവും

Loading...
  • 35
    Shares

ട്രാൻസ്‌ജെൻഡറുകൾക്ക് ശബരമലയിൽ ദർശനം നടത്തുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ആചാരങ്ങൾ പാലിച്ചു കൊണ്ട് ഇവർക്ക് ദർശനം നടത്താമെന്ന് തന്ത്രി അറിയിച്ചു.

പന്തളം കുടുംബവും ട്രാൻസ്‌ജെൻഡറുകൾക്ക് ദർശനം നടത്തുന്നതിൽ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അവർ യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് പന്തളം കുടുംബം നിർവാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വർമ പറഞ്ഞു.

സ്ത്രീ വേഷത്തിൽ ദർശനത്തിന് അനുവദിക്കില്ലെന്ന് പോലീസ് ട്രാൻസ്‌ജെൻഡറുകളോട് പറഞ്ഞ കാര്യത്തെ നാരായണ വർമ അനുകൂലിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലാണിതെന്നും സുഗമമായ മണ്ഡല ഉത്സവകാലം ഉണ്ടാകണമെന്നാണ് പന്തളം കുടുംബത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *