സന്നിധാനത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചു; വലിയ നടപ്പന്തലിൽ വിരിവെക്കാനും അനുമതി

  • 12
    Shares

ശബരിമല സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ചു. വലിയ നടപ്പന്തലിൽ വിരിവെക്കാൻ അനുമതി നൽകി. ഇവിടെ വിശ്രമിക്കാമെങ്കിലും ഉറങ്ങാൻ അനുവദിക്കില്ല. താഴെ തിരുമുറ്റം, വടക്കേനട എന്നിവിടങ്ങളിലുള്ള നിയന്ത്രണം തുടരുകയും ചെയ്യും. ഐജി വിജയ് സാഖറെ നേരിട്ടെത്തിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്

കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും വലിയ നടപ്പന്തൽ കേന്ദ്രീകരിച്ചാണ് സംഘപരിവാറിന്റെ ക്രമിനലുകൾ തമ്പടിച്ചിരുന്നതും സ്ത്രീകളടക്കമുള്ള ഭക്തരെ ആക്രമിച്ചതും. ചിത്തിര ആട്ട വിശേഷ ദിവസം തൃശ്ശൂർ സ്വദേശി 52കാരി ലളിത ആക്രമിക്കപ്പെട്ടതും വലിയ നടപന്തലിൽ വെച്ചാണ്. ഇതാണ് 144 പ്രഖ്യാപിക്കാനും ഇവിടെ നിയന്ത്രണം ഏർപ്പെടുത്താനും കാരണമായത്.

വലിയ നടപന്തലിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പോലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *