സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പോലീസുദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചിരുന്നതായി തില്ലങ്കേരി

  • 13
    Shares

ശബരിമലയിൽ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പോലീസുദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചിരുന്നതായി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. കോഴിക്കോട് മുതലക്കുളത്ത് നടന്ന പരിപാടിയിൽ സംസരിക്കുമ്പോഴാണ് പോലീസുകാരുടെ രേഖകൾ ആർഎസ്എസ് പരിശോധിച്ചതായി ഇയാൾ വെളിപ്പെടുത്തിയത്.

സന്നിധാനത്ത് നിയോഗിച്ച വനിതാ പോലീസുകാർ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്ന് ഉറപ്പ് വരുത്തിയിരുന്നതായി തില്ലങ്കേരി പറയുന്നു. വനിതാ പോലീസുകാരിൽ ഒരാളുടെ പ്രായം 49 ആണെന്ന് സംഘപരിവാർ ഗ്രൂപ്പുകൾ പതിവ് വ്യാജപ്രചാരണവുമായി എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തില്ലങ്കേരി.

ചെറുപ്പക്കാരികളായ വനിതാ ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കാൻ സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറിയില്ലെന്നും തില്ലങ്കേരി പറഞ്ഞു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *