ശബരി മല സ്ത്രീ പ്രവേശനം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

  • 7
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ദേവസ്വം ബോർഡ്, നിയമവകുപ്പ്, വിവിധ സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേർത്തത്.

കോടതി വിധി അടിയന്തരമായി നടപ്പാക്കാനുള്ള സാഹചര്യം പരിശോധിക്കും. ഉടനടി വിധി നടപ്പാക്കാനുള്ള സാഹചര്യമില്ലെങ്കിൽ ഇടക്കാല ഹർജി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളും പ്രത്യേക സുരക്ഷയും ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചയും ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *