ശബരിമല വിധി: സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകാനൊരുങ്ങി കോൺഗ്രസ്

  • 7
    Shares

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്രവിധിയിൽ അമർഷം മാറാതെ കോൺഗ്രസ്. സംഘ്പരിവാർ അടക്കമുള്ള തീവ്ര ഹൈന്ദവ സംഘടനകൾ വിഷയത്തിൽ മിതത്വം പാലിക്കുമ്പോഴാണ് വിശ്വാസികളുടെ വികാരം ആളിക്കത്തിക്കാനുള്ള നീക്കവുമായി കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം തിരുവനന്തപുരത്ത് ചേരും

തിരുവിതാംകൂർ, ഗുരുവായൂർ, കൊച്ചി ദേവസ്വം ബോർഡുകളിലെ മുൻ പ്രസിഡന്റുമാരും അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. റിവ്യു ഹർജി നൽകില്ലെന്ന് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *