ശബരിമല വിധി: വികാരം ആളിക്കത്തിക്കാനൊരുങ്ങി കോൺഗ്രസ്; ഉപവാസ സമരം നടത്തും

  • 17
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ വിശ്വാസികളുടെ വികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് കോൺഗ്രസ് തയ്യാറെടുക്കുന്നു. യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരങ്ങളെ കോൺഗ്രസ് പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

പന്തളം കൊട്ടാരത്തിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടലിൽ പേടിച്ചാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് റിവ്യു ഹർജി നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ശബരിമല വിഷയത്തിൽ സ്വീകരിക്കാൻ കഴിയുന്ന നിയമനടപടികളെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ യോഗം വ്യാഴാഴ്ച വിളിച്ചിട്ടുണ്ട്. തുടർ നടപടികൾ യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും ചെന്നിത്തല അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *