സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനാകില്ലെന്ന് ദീപക് മിശ്ര

  • 21
    Shares

ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയ വിധിയെ ന്യായീകരിച്ച് ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സ്ത്രീകളെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനാകില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ ദീപക് മിശ്ര പറഞ്ഞു

പുരുഷന് ലഭിക്കുന്ന അതേ ബഹുമാനം സ്ത്രീകൾക്കും ലഭിക്കണം. ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടയുന്നത് നീതികരിക്കാനാകില്ല. കരുത്തേറിയതും സ്വതന്ത്രവുമായ നിയമസംവിധാനമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഭരണഘടനയുടെ അന്ത:സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സർക്കാരിനും കോടതിക്കും നിയമസഭക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *