സ്ത്രീകൾ കൂടുതൽ വന്നാൽ ശബരിമലയുടെ മഹത്വം വളരും: ബിജെപി മുഖപത്രത്തിൽ ലേഖനം

  • 8
    Shares

ശബരിമലയിലെ യുവതിപ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം. സ്ത്രീകൾ കൂടുതലായി വന്നാൽ ശബരിമല ക്ഷേത്രത്തിന്റെ മഹത്വം വർധിക്കുമെന്നാണ് ജന്മഭൂമിയിലെ ലേഖനം പറയുന്നത്.

സുപ്രിം കോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കൽപ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരുതലത്തിലും ബാധിക്കുന്നില്ല. സ്ത്രീ തീർഥാടകർ വലിയ സംഖ്യയിൽ എത്തിച്ചേരുന്നത് ആ ക്ഷേത്രസങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വർധിപ്പിക്കാനെ ഇടയാക്കുവെന്ന് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ സഞ്ജയൻ എഴുതിയ ലേഖനത്തിൽ പറയുന്നു

ശബരിമലയിൽ അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്ന തലക്കെട്ടോടു കൂടിയാണ് ലേഖനം. സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ ചിലർ ഹിന്ദു സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഹിന്ദുസമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ആ വിധി തീർപ്പിലില്ലെന്നും ലേഖനത്തിൽ പറയുന്നു. സന്ദർശിക്കണമോ വേണ്ടയോ എന്നത് ഭക്തരായ സ്ത്രീകൾക്ക് തന്നെ വിട്ടുകൊടുക്കണം. പുരുഷാധിപത്യത്തിന്റെ കാലം അവസാനിച്ചുവെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ലേഖനം പറയുന്നു

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *