ഭക്തരുടെ പേരിൽ അക്രമം നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി സുനിൽകുമാർ

  • 6
    Shares

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി വി എസ് സുനിൽകുമാർ. തന്ത്രിയും ബിഷപുമൊന്നും ഭരണഘടനക്ക് മുകളില്ല. സർക്കാരിനെ പ്രതികൂട്ടിലാക്കാനാണ് ആർ എസ് എസും കോൺഗ്രസും ലക്ഷ്യമിടുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. അത് സർക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു

ഭക്തരുടെ വികാരം സർക്കാർ മനസ്സിലാക്കുന്നുണ്ട്. പക്ഷേ കോടതി വിധി പാലിച്ചേ പറ്റു. ബിജെപിയും കോൺഗ്രസും രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുകയാണ്. ഭക്തരുടെ പേരിൽ അക്രമം നടത്താനുള്ള അവരുടെ നീക്കം അനുവദിക്കാനാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *