ശബരിമല വിധി: റിവ്യു ഹർജി നൽകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  • 31
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്രവിധിക്കെതിരെ മുസ്ലിം ലീഗും. വിധിക്കെതിരെ റിവ്യു ഹർജി നൽകണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു

ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നതാണ്. ഇത് ലീഗ് അംഗീകരിച്ചതാണ്. സ്ത്രീ ശാക്തീകരണം വേണ്ടത് തന്നെയാണ്. പക്ഷേ വിശ്വാസങ്ങളും മാനിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പറഞ്ഞു

ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഒളിച്ചുകളിക്കുകയാണ്. പല താത്പര്യങ്ങളും മുന്നിൽ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *