ശബരിമല വിധിയുമായി പിറവം പള്ളിയെ താരതമ്യം ചെയ്യരുത്; പിറവം പള്ളി കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ലെന്നും ഹൈക്കോടതി

  • 18
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിയുമായി പിറവം പള്ളി വിധിയെ താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി. പിറവം പള്ളി കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പിറവം പള്ളി വിധിയെ ചൂണ്ടിക്കാട്ടി ശബരിമല വിധിയെ എതിർക്കുന്ന സംഘപരിവാർ സംഘടനകളുടെ ആക്ഷേപങ്ങളുടെ മുനയൊടിക്കുന്ന പരാമർശമാണ് കോടതി നടത്തിയിരിക്കുന്നത്.

പിറവം പള്ളി വിധിയെയും ശബരിമല വിധിയെയും താരതമ്യം ചെയ്തുകൊണ്ട് സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജി കോടതി തള്ളി. യാക്കോബായ നിയന്ത്രണത്തിലുള്ള പിറവം സെന്റ് മേരീസ് പള്ളിയിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടനാ പ്രകാരം ഭരണനിർവഹണം വേണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *