ശബരിമല സ്ത്രീ പ്രവേശനം: സുപ്രിം കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

  • 6
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പിലാക്കാൻ സാവകാശം നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോർഡ് സമയം ആവശ്യപ്പെട്ടു. പക്ഷേ മുഖ്യമന്ത്രി ഇതനുവദിച്ചില്ല. സ്ത്രീകൾക്ക് വേണ്ടി ശുചിമുറികൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു ദേവസ്വം ബോർഡ് വാദിച്ചത്.

വിധിയിൽ പുനപ്പരിശോധന ഹർജി നൽകുന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിലേക്ക് വരില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ഈ വാദങ്ങളൊന്നും മുഖ്യമന്ത്രി ചെവികൊണ്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *