ശബരിമല വിധിയിൽ നിലപാട് തിരുത്തി ആർഎസ്എസ്; ആചാരങ്ങൾ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹൻഭാഗവത്

  • 24
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച് ആർ എസ് എസ്. വിധി ആചാരങ്ങൾ പരിഗണിക്കാതെയുള്ളതെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. മുൻ നിലപാടിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ആർ എസ് എസിന്റേത്.

സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോഴും വിധി വന്നതിന് ശേഷവും സ്ത്രീ പ്രവേശനം വേണമെന്ന നിലപാടായിരുന്നു ആർ എസ് എസിന്. വിധിയെ സ്വാഗതം ചെയ്ത് ആർ എസ് എസ് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ സാധ്യത കണ്ടാണ് ഇപ്പോഴുള്ള നിലപാട് മാറ്റം.

മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചില്ല. വിധി സമൂഹത്തിൽ അശാന്തിയും അതൃപ്തിയുമുണ്ടാക്കിയെന്നും മോഹൻ ഭാഗവത് പറഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *