വിശ്വാസത്തിൽ തുല്യത വേണം; ആർത്തവത്തിന്റെ പേരിൽ പ്രാർഥിക്കാനുള്ള അവകാശം നിഷേധിക്കരുത്

  • 8
    Shares

ശബരിമലയിൽ പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി നടത്തിയത് ചരിത്രവിധിയാണ്. വിധി പ്രസ്താവിക്കുന്നതിനിടെ കോടതി നടത്തിയ പരാമർശങ്ങൾ ഇങ്ങനെയാണ്..

വിശ്വാസത്തിൽ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത്. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവില്ല. സ്ത്രീകളെ ദൈവമായി കാണുന്ന രാജ്യമാണിത്. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരം താഴ്ത്തുന്നതിന് തുല്യമാണ്.

ആർത്തവത്തിന്റെ പേരിൽ പ്രാർഥിക്കാനുള്ള അവകാശം നിഷേധിക്കരുത്. ക്ഷേത്രാചാരങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ. ഭരണഘടനയുടെ പാർട്ട് 3 അനുശാസിക്കുന്ന മൗലികാവകാശങ്ങൾ സമൂഹത്തിന്റെ പരിവർത്തനത്തിന് അനിവാര്യമാണെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. സ്ത്രീകളെ ശബരിമലയിൽ പ്രവേശനം അനുവദിക്കാതിരുന്നത് ഭരണഘടനാ ലംഘനവും 21ാം വകുപ്പിന്റെ ലംഘനവുമാണ്.

41 ദിവസത്തെ വ്രതം സ്ത്രീകൾക്ക് എടുക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. മതനിയമങ്ങൾ വെച്ചുപുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതുരീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ച് പോകുന്നതായിരിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണെന്ന സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *