ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയെന്ന് വിശ്വഹിന്ദു പരിഷത്ത്
ശബരിമലയെ ദക്ഷിണേന്ത്യയിലെ അയോധ്യയെന്ന് വിശേഷിപ്പിച്ച് വിശ്വഹിന്ദു പരിഷത്ത്. ശബരിമല പ്രശ്നങ്ങളെ സീതാറാം യെച്ചൂരി ബാബറി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തി സംസാരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വി എച്ച് പി
യെച്ചൂരി അങ്ങനെ പറഞ്ഞത് നന്നായി. കാരണം ശരിയാണ്, ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് വി എച്ച് പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. മതവിശ്വാസങ്ങളും ആചാരങ്ങളും ലംഘിക്കാൻ ശ്രമിക്കുന്നതിലൂടെ സിപിഎമ്മിന്റെ തനിനിറം പുറത്തുവന്നുവെന്നും വി എച്ച് പി പറഞ്ഞു.
അതേസമയം സുപ്രീം കോടതിയാണ് യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിട്ടതെന്ന കാര്യം വി എച്ച് പി മനപ്പൂർവം വിഴുങ്ങുകയും ചെയ്തു. പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് വി എച്ച് പിയുടെയും തീരുമാനം.