ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് വീണ്ടും ദേവസ്വം ബോർഡ്; സ്ത്രീകൾക്ക് വ്രതം പാലിക്കാനാകില്ല

  • 39
    Shares

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ എതിർപ്പ് അറിയിച്ച് വീണ്ടും ദേവസ്വം ബോർഡ്. സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത് വ്രതം പാലിക്കാൻ ആകില്ലെന്നതു കൊണ്ടാണെന്ന് ദേവസ്വം ബോർഡ് പറയുന്നു. 41 ദിവസത്തെ വ്രതം മനസ്സും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകൾക്ക് ഈ വ്രതം പാലിക്കാനാകില്ലെന്നും ദേവസ്വം ഹോർഡിന്റെ അഭിഭാഷൻ മനു അഭിഷേക് സിംഗ് വി വാദിച്ചു

ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം. സ്ത്രീ എന്നത് മാത്രമല്ല, നിയന്ത്രണത്തിൽ മേലുള്ളത്. മുസ്ലിം പള്ളികൾ അടക്കം വിവിധ ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ടെന്നും ദേവസ്വം ബോർഡ് വാദിച്ചു.

അതേസമയം ദേവസ്വം ബോർഡിന്റെ വാദങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മാസത്തിലെ അഞ്ച് ദിവസം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്ന് ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് നിലപാട് ഉന്നയിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി. ഈ അഞ്ച് ദിവസം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പ വിഗ്രഹം അപ്രത്യക്ഷമാകുമോയെന്ന് സുപ്രീം കോടതി ചോദിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *