തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും; സന്നിധാനത്ത് സുരക്ഷ ശക്തം

  • 11
    Shares

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും തുടരവെ തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന്റെ മറ്റും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സന്നിധാനത്തും മറ്റും ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മല കയറാനെത്തിയ അമ്പതിൽ വയസ്സിൽ താഴെയുള്ള സ്ത്രീകളെ ഭക്തരെ ഹിന്ദു സംഘടനാ പ്രതിനിധികൾ തടഞ്ഞിരുന്നു. ഇതര സംസ്ഥാനത്ത് നിന്നുമടക്കം എത്തിയ ഭക്തരായ സ്ത്രീകളെയാണ് ഇവർ തടഞ്ഞത്. സംഘം ചേർന്നുള്ള ഇവരുടെ ഭീഷണിപ്പെടുത്തൽ സഹിക്കാനാകാതെ ഇന്നലെ ഒരു സ്ത്രീ സന്നിധാനത്ത് തളർന്നു വീഴുകയും ചെയ്തു.

ഇന്ന് ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടുതൽ യുവതികൾ ഇന്ന് സന്നിധാനത്തേക്ക് എത്തുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാൽ ഹിന്ദു സംഘടനകൾ കൂടുതൽ പ്രവർത്തകരെ തടയാനായി മലയിൽ എത്തിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *