മൂന്ന് പേരല്ല, ഇതുവരെ 10 യുവതികൾ ശബരിമല ദർശനം നടത്തിയതായി പോലീസ്; കയറിയ തീയതി സഹിതം സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും

Loading...
  • 95
    Shares

ശബരിമലയിൽ ബിന്ദു, കനകദുർഗ, ശശികല എന്നീ യുവതികൾക്ക് പുറമെ ഇതുവരെ 7 പേർ കൂടി ദർശനം നടത്തിയതായി പോലീസ്. സുപ്രീം കോടതി വിധിക്ക് ശേഷം പത്ത് യുവതികളാണ് ശബരിമലയിൽ ദർശനം നടത്തിയത്. വിദേശത്ത് നിന്നെത്തിയ യുവതികൾ സഹിതമാണിത്

മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് യുവതികളാണ് ദർശനം നടത്തിയിരിക്കുന്നത്. പത്ത് പേരിൽ മറ്റ് മൂന്ന് പേരുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. യുവതികൾ ആരൊക്കെ എന്നതും ഇവർ കയറിയ തീയതിയും സഹിതം സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.

യുവതികൾ മല കയറിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സർക്കാരിനും ഉന്നത പോലീസുദ്യോഗസ്ഥർക്കും മാത്രമേ ഇതുസംബന്ധിച്ച അറിവുണ്ടായിരുന്നുള്ളു. ബിന്ദുവും കനകദുർഗയുമാണ് ശബരിമലയിൽ പ്രവേശിച്ച ആദ്യ യുവതികൾ എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാൽ ഇവർക്ക് മുമ്പും യുവതികൾ കയറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *