51 യുവതികളുടെ പട്ടികയിൽ വന്നത് സാങ്കേതിക തകരാർ; പുതുക്കിയ പട്ടിക സർക്കാർ സമർപ്പിക്കും

Loading...
  • 22
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടിക തിരുത്താനൊരുങ്ങി സർക്കാർ. 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് സർക്കാർ നൽകിയ പട്ടികയിലുള്ളത്. എന്നാൽ ഇതിൽ പുരുഷൻമാരും കൂടാതെ 50 വയസ്സിന് മേൽ പ്രായമുള്ളവരും കടന്നുകൂടിയതോടെയാണ് പട്ടിക തിരുത്തുന്നത്.

കൂടുതൽ വിശദമായ പരിശോധനക്ക് ശേഷം പുതിയ പട്ടിക തയ്യാറാക്കാനും കോടതി ആവശ്യപ്പെടുമ്പോൾ സമർപ്പിക്കാനുമാണ് തീരുമാനം. സാങ്കേതികമായ തകരാറാണ് പട്ടികയിലുള്ളതെന്നാണ് പോലീസ് പറയുന്നത്. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കെടുത്താണ് പട്ടിക തയ്യാറാക്കിയത്.

രജിസ്റ്റർ ചെയ്യുന്ന സമയത്ത് വയസ്സും ലിംഗവും രേഖപ്പെടുത്താൻ നിർദേശിച്ചിരുന്നു. തീർഥാടകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. എന്നാൽ ഇവരുടെ തിരിച്ചറിയൽ രേഖകളുമായി ഈ വിവരങ്ങൾ ഒത്തുനോക്കിയിരുന്നില്ല. ഇതാണ് പിഴവ് വരാൻ കാരണമായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *