കടകംപള്ളിയെ തിരുത്തി കോടിയേരി; ആക്ടിവിസ്റ്റായതു കൊണ്ട് ശബരിമലയിൽ സന്ദർശനം നിഷേധിക്കാൻ പാടില്ല

  • 8
    Shares

ശബരിമലയിൽ സിപിഎം നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇടതുപക്ഷം വിശ്വാസത്തിന് എതിരല്ല. വിഷയത്തിൽ കോൺഗ്രസും ബിജെപിയും രാഷ്ട്രീയ സമരം നടത്തുകയാണ്. വിശ്വാസികളെ ഇളക്കിവിടുന്നതിന് പകരം നിയമവഴി തേടുകയാണ് വേണ്ടത്. കോൺഗ്രസും ബിജെപിയും ഇതുവരെ റിവ്യു ഹർജി നൽകിയിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി

ആക്ടിവിസ്റ്റ് എന്ന നിലയിൽ ആരെയും തടയാനാകില്ല. ആക്ടിവിസ്റ്റിന് വിശ്വാസമുണ്ടാകാം. ആക്ടിവിസ്റ്റ് എന്നല്ല, സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നതാണ് സിപിഎം നിലപാട്. പക്ഷേ പ്രശ്‌നമുണ്ടാക്കാനായി ശബരിമലയിൽ എത്തിയാൽ പോലീസിന് നിയമവഴി സ്വീകരിക്കാം. പ്രതിഷേധ സമരത്തിന്റെ ഭാഗമായി സ്ത്രീയോ പുരുഷനോ ശബരിമലയിലേക്ക് പോകരുത്.

മുമ്പും ഇത്തരത്തിലുള്ള വിധിയുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിധി നടപ്പാക്കിയത് ബിജെപി സർക്കാരാണ്. കേരളത്തിൽ ഇടതുപക്ഷ സർക്കാരായതു കൊണ്ടാണ് അവർ പ്രതിഷേധം നടത്തുന്നത്. അതേസമയം കേന്ദ്രസർക്കാർ പറയുന്നത് വിധി നടപ്പാക്കാനാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *