യുവതിപ്രവേശനത്തിന് സൗകര്യമുണ്ടോ എന്നറിയിക്കണം: നിരീക്ഷക സമിതിയോട് ഹൈക്കോടതി

  • 5
    Shares

ശബരിമലയിൽ യുവതി പ്രവേശനത്തിന് സൗകര്യമുണ്ടോയെന്ന് അറിയിക്കാൻ നിരീക്ഷക സമിതിയോട് ഹൈക്കോടതി നിർദേശിച്ചു. നിരീക്ഷക സംഘത്തെ സ്വമേധയാ കക്ഷി ചേർക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.

നിരീക്ഷക സമിതി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സ്ത്രീകൾക്കായി ശബരിമലയിൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടെന്നും വിധി മുൻനിർത്തി കൂടുതൽ സൗകര്യം ഒരുക്കാനായിട്ടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *