ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് ഹർജി; ചെലവ് ഈടാക്കുമെന്ന് കോടതി പറഞ്ഞതോടെ പിൻവലിച്ചു

  • 18
    Shares

ശബരിമലയിൽ സ്ത്രീ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെലവ് ഈടാക്കുമെന്ന് കേട്ടതോടെ പിൻവലിച്ചു. പത്തനംതിട്ട സ്വദേശികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

റിവ്യു ഹർജികളിൽ സുപ്രീം കോടതി തീരുമാനം വരുന്നത് വരെ സ്ത്രീ പ്രവേശനം തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കോടതി ചെലവടക്കം ഈടാക്കി ഹർജി തള്ളുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഹർജി പിൻവലിക്കുകയാണെന്ന് ഇവർ വ്യക്തമാക്കി

നേരത്തെ ശോഭാ സുരേന്ദ്രനും സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് നടത്തിയ കൂട്ട അറസ്റ്റുകളിൽ അന്വേഷണം വേണമെന്നതായിരുന്നു ബിജെപി നേതാവിന്റെ ആവശ്യം. എന്നാൽ ഹർജി തള്ളിയ ഹൈക്കോടതി 25,000രൂപ കെട്ടിവെക്കാനും ശോഭയോട് ആവശ്യപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *