ആക്ടിവിസ്റ്റുകൾക്ക് വാശി തീർക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി

  • 10
    Shares

ശബരിമലയിലേക്ക് രണ്ട് യുവതികൾ പോലീസ് സംരക്ഷണയോടെ വന്ന സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി. ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ കവിത, എറണാകുളത്ത് നിന്നുള്ള ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ എന്നിവരാണ് മലയിലേക്ക് എത്തിയത്. എന്നാൽ ആക്ടിവിസ്റ്റുകൾ വാശി തീർക്കാനുള്ള സ്ഥലമായി സന്നിധാനത്തെ കാണരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനുള്ള ബാധ്യത സർക്കാരിനില്ല. വിശ്വാസികൾക്ക് സുരക്ഷ ഒരുക്കാനാണ് സർക്കാരിന് ബാധ്യതയുള്ളത്. ശബരിമല സംഘർഷഭൂമിയാക്കാനില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയമവിധേയമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്. ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആക്ടിവിസ്റ്റുകൾ ശ്രമിക്കരുത്.

യുവതികൾ ഇപ്പോഴും നടപ്പന്തലിന് മുന്നിൽ നിൽക്കുകയാണ്. സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ യുവതികളോട് ഐജി ശ്രീജിത്ത് സംസാരിക്കുകയാണ്. ഇവർ മടങ്ങിപ്പോകുമോയെന്ന കാര്യം വ്യക്തതയില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *