രണ്ട് യുവതികൾ മല കയറുന്നു, പ്രതിഷേധക്കാരെ തട്ടിനീക്കി പോലീസും; ഉറ്റുനോക്കി കേരളം
ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികൾ മല കയറുന്നു. പ്രതിഷേധക്കാരെ തട്ടിമാറ്റി യുവതികൾക്ക് പോലീസ് വഴിയൊരുക്കുകയാണ്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡും ഷീൽഡും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ മാറ്റുന്നത്. ഡിഐജി സേതുരാമന്റെ നേതൃത്വത്തിലാണ് പോലീസ് നടപടി
കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു, കനഗദുർഗ എന്നിവരാണ് മല കയാറാൻ എത്തിയത്. പുലർച്ചെ മൂന്നരക്ക് പമ്പയിലെത്തി. യുവതികൾ മല കയറാൻ തുടങ്ങിയതോടെ പോലീസ് സംരക്ഷണം നൽകുകയാിയരുന്നു. യുവതികൾ മരക്കൂട്ടം പിന്നിട്ടിട്ടുണ്ട് ഇപ്പോൾ