ശബരിമലയിലെ കലാപം: രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു

  • 14
    Shares

ശബരിമലയിൽ കലാപത്തിന് ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ രണ്ട് ദിവസം പട്ടിണി കിടന്നുവെന്ന് അവകാശപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആരോഗ്യനില മോശമായിയെന്ന് ഇയാൾ പരാതിപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച സന്നിധാനത്ത് നിന്നാണ് കലാപപ്രവർത്തനങ്ങൾക്കിടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം കലാപത്തിൽ പങ്കാളികലായ 38 പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *