ശബരിമല കലാപം: ഇതുവരെ അറസ്റ്റിലായത് 3505 പേർ

  • 9
    Shares

ശബരിമലയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3505 പേർ. 529 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ 160 പേരാണ് അറസ്റ്റിലായത്. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് ഉന്നത തല പോലീസ് യോഗം ചേരുന്നുണ്ട്

12 വാഹനങ്ങൾ അക്രമികളിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപം, നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ കൂടെ ഫോട്ടോ ആൽബം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടൻ പുറത്തുവിടും. നേരത്തെ 420 പേരുടെ ആൽബമാണ് പോലീസ് പുറത്തുവിട്ടിരുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *