സഭാ തർക്കം: കോടതി വിധി നടപ്പാക്കിയാൽ വെടിവെപ്പ് വരെയുണ്ടാകുമെന്ന് പോലീസ് ഹൈക്കോടതിയിൽ

ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള സഭാ തർക്കത്തിൽ ബലപ്രയോഗം നടത്തിയാൽ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് പോലീസ്. വെടിവെപ്പും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കോതമംഗലം സിഐ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ കോടതി വിധി നടപ്പാക്കാൻ പ്രയാസമാണ്. യാക്കോബായ വിഭാഗക്കാർ കോടതിവിധിയെ അന്ധമായി എതിർക്കുകയാണ്. കേസിൽ പരാജയപ്പെട്ടുവെന്ന കാര്യം അവർക്ക് ബോധ്യപ്പെടേണ്ടതുണ്ട്. കൂടുതൽ സമയം വേണമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

പിറവം പള്ളിയിൽ രണ്ട് വിഭാഗങ്ങളും തമ്മിൽ ഇന്ന് സംഘർഷമുണ്ടായിരിക്കെയാണ് കോതമംഗലം പള്ളിക്കേസിൽ പോലീസ് സത്യവാങ്മൂലം സമർപ്പിച്ചത്. പിറവത്ത് പോലീസ് അനുനയ നീക്കങ്ങൾ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *