ഹരീഷ് നോവൽ പിൻവലിക്കരുതെന്ന് സച്ചിദാനന്ദൻ; എഴുത്തുകാർ ഒന്നായി പിന്തുണ നൽകണം

  • 14
    Shares

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവൽ പിൻവലിക്കാനുള്ള തീരുമാനം തിരുത്തണമെന്ന് സച്ചിദാനന്ദൻ. നോവൽ പിൻവലിക്കുന്നത് വലതുപക്ഷത്തിന് വിജയം ആഘോഷിക്കാനുള്ള അവസരമായി മാറും. കേരളത്തിലെ 95 ശതമാനം എഴുത്തുകാരും ഹരീഷിന്റെ ആവിഷ്‌കാര സ്വതന്ത്ര്യത്തിന് വേണ്ടി നിൽക്കുന്നവരാണ്

എഴുത്തുകാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാ എഴുത്തുകാരും ഒന്നിച്ച് നിൽക്കണം. മറ്റെല്ലാ പരിഗണനകളും ഇതിനായി മാറ്റി വെക്കണമെന്നും സച്ചിദാനന്ദൻ പറഞ്ഞു. നേരത്തെ പ്രഭാവർമ, എസ് ശാരദക്കുട്ടി, കെ പി രാമനുണ്ണി, പെരുമാൾ മുരുകൻ എന്നിവരും ഹരീഷിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

നോവലിൽ അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന വാദമാണ് ഹിന്ദു തീവ്ര ചിന്താഗതിക്കാർ ആരോപിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഹരീഷിന്റെ ഭാര്യയുടെ ചിത്രമടക്കം അശ്ലീലമായി ചിത്രീകരിച്ചായിരുന്നു പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം. ഇതോടെ നോവൽ പിൻവലിക്കാൻ ഹരീഷ് തീരുമാനിക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *