ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും

  • 9
    Shares

സരിത എസ് നായരുടെ പരാതിയിൽ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവർക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. എസ് ബി അബ്ദുൽകരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പിമാരും സംഘത്തിലുണ്ടാകും.

നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് കീഴിലാകും പുതിയ അന്വേഷണസംഘവും പ്രവർത്തിക്കുക. ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *