തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതായി സാജന്റെ കുടുംബം; ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കും

തങ്ങൾക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതായി ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ കുടുംബം. വീട്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഭാര്യ ബീനയും മക്കളും ഇക്കാര്യം അറിയിച്ചത്. നേരത്തെ ബീനയെയും സാജന്റെ ഡ്രൈവറെയും സംശയമുനയിൽ നിർത്തുന്ന വാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇവർ വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.

തെറ്റായ വാർത്തയാണ് പ്രചരിപ്പിക്കുന്നത്. കുടുംബത്തിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്. കുട്ടികളുടെ പേരിലും വാർത്തകൾ പ്രചരിപ്പിക്കുന്നതായി സാജന്റെ ഭാര്യ ബീന പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് മൊഴി നൽകിയിട്ടില്ലെന്ന് സാജന്റെ മകളും വ്യക്തമാക്കി. മകളുടെ മൊഴി എന്ന നിലയിലാണ് നേരത്തെ വാർത്ത പ്രചരിച്ചിരുന്നത്.

അച്ഛന്റെ ഫോൺ കൂടുതലായും ഉപയോഗിച്ചത് താനാണെന്ന് സാജന്റെ മകൻ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രചാരണം മാനസികമായി തകർത്തുവെന്നും സാജന്റെ കുടുംബം പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *