പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം: ആന്തൂർ നഗരസഭയിലെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

Loading...

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭയിലെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മരിച്ച സാജന്റെ വീട്ടിലെത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇക്കാര്യം പറഞ്ഞത്. നഗരസഭാ സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണ് പ്രശ്‌നം വഷളാക്കിയത്. സർക്കാർ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു

നേരത്തെ പി ജയരാജൻ, പി കെ ശ്രീമതി തുടങ്ങിയ സിപിഎം നേതാക്കളും സാജന്റെ വീട്ടിലെത്തി ഭാര്യയുമായി സംസാരിച്ചിരുന്നു. ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥരെ മന്ത്രി എ സി മൊയ്തീൻ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടറി എം കെ ഗിരീഷ്, എൻജിനീയർ കെ കലേഷ്, ഓവർസിയർ ബി സുധീർ എന്നിവരെയാണ് വിളിച്ചുവരുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *