പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധായ കേസെടുത്തു. നഗരസഭക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് കേസ്. ഇന്ന് കോടതി കേസ് പരിഗണിക്കും. സംസ്ഥാന സർക്കാരിനും നഗരസഭക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കും
സാജൻ നഗരസഭക്ക് അപേക്ഷ സമർപ്പിച്ചതു മുതലുള്ള നടപടികൾ കോടതി പരിശോധിക്കും. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണോ അനുമതി നിഷേധിച്ചതെന്ന കാര്യവും കോടതി പരിശോധിക്കും.