മോനേ, ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്; ടീച്ചറമ്മയുടെ വാക്കുകൾ ഓർത്ത് സജീഷ്

Loading...

ഫേസ്ബുക്ക് പോസ്റ്റിനടിയിൽ നവജാത ശിശുവിന്റെ ചികിത്സക്ക് സഹായം അഭ്യർഥിച്ചു കൊണ്ട് കമന്റ് ചെയ്തയാൾക്ക് നേരിട്ട് മറുപടി നൽകുകയും കുട്ടിയുടെ ചികിത്സക്കായുള്ള എല്ലാ കാര്യങ്ങളും ഒരുക്കുകയും ചെയ്ത ആരോഗ്യമന്ത്രി കെകെ ശൈലജയെ രാഷ്ട്രീയ ഭേദമന്യേ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നതിനിടെ വേറിട്ട ഒരു ഓർമക്കുറിപ്പുമായി സജീഷ് പുത്തൂർ. നിപ രോഗികകളെ പരിചരിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവാണ് സജീഷ്

ടീച്ചർ അമ്മയോട് ഒരുപാട് ഇഷ്ടം എന്ന് പറഞ്ഞാണ് തന്റെ ഫേസ്ബുക്ക് പേജിൽ സജീഷ് കുറിപ്പ് ആരംഭിക്കുന്നത്.

സജീഷിന്റെ കുറിപ്പ് വായിക്കാം

ടീച്ചർ അമ്മ….

നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത് തന്നെ ആണ്.

നിപ കാലത്ത് റിതുലിനും സിദ്ധാർത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങൾ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോൾ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസോലോഷൻ വാർഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കൾക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാർത്ത ആയിരുന്നു. ഈ ഒരു അവസരത്തിൽ മക്കൾക്ക് പനി മാറിയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചർ വിളിച്ച് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കില്ല

ടീച്ചറുടെ വാക്കുകൾ ‘ മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവർ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്‌സർവേഷൻ കഴിഞ്ഞെ വിടാൻ കഴിയു. ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്. അവർക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്’

ടീച്ചറുടെ ഈ സ്‌നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങൾക്ക് കരുത്ത് ആയി നിന്നത്.
ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങളോടൊപ്പം ഉണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *