സലഫിസം: ഒളിസൗഹൃദം, രൂപപരിണാമങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

Loading...
  • 8
    Shares

മലപ്പുറം: പി കെ എം അബ്ദുർറഹ്മാൻ എഴുതിയ ‘സലഫിസം: ഒളിസൗഹൃദം, രൂപപരിണാമങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. മലപ്പുറം മഅ്ദിനിൽ നടന്ന ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണന് കോപ്പി നൽകി കെ എൻ എ ഖാദർ എം എൽ എ പ്രകാശനം നിർവഹിച്ചു.

തീവ്രവാദവുമായി ബന്ധപ്പെട്ട് സലഫിസം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിവിധ സലഫീ ഗ്രൂപ്പുകളെക്കുറിച്ചും അതിന്റെ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും സലഫിസത്തിന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും വിവരിക്കുന്നതാണ് പുസ്തകം. മുസ്തഫ പി എറയ്ക്കലിന്റെ പഠനക്കുറിപ്പോടെയാണ് പതിനഞ്ച് അധ്യായങ്ങളുള്ള പുസ്തകം പുറത്തിറങ്ങുന്നത്.

അഡ്വ. എം ഷംസീർ എം എൽ എ, അഡ്വ. ടി സിദ്ദീഖ്, ഡോ. ഹൂസൈൻ രണ്ടത്താണി, എൻ അലി അബ്ദുല്ല, ഹുസൈൻ സഖാഫി ചുള്ളിക്കോട്, തുടങ്ങിയവർ സംബന്ധിച്ചു. കോഴിക്കോട് റീസ് പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *