സാലറി ചലഞ്ച് നിർബന്ധിതമായി നടപ്പാക്കരുത്; വിസമ്മതിച്ചവരുടെ പട്ടിക എന്തിനെന്നും ഹൈക്കോടതി

  • 7
    Shares

പ്രളയാനന്തര പുനർനിർമാണ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിർബന്ധിതമായി നടപ്പാക്കരുതെന്ന് ഹൈക്കോടതി. സാലറി ചലഞ്ചിനെതിരെ സമർപ്പിച്ച ഹർജി പരിശോധിക്കുകയായിരുന്നു ഹൈക്കോടതി.

സാലറി ചലഞ്ച് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. നിർബന്ധിത പിരിവല്ലെങ്കിൽ എന്തിനാണ് വിസമ്മത പത്രമെന്ന് ഹൈക്കോടതി ചോദിച്ചു. വിസമ്മതിച്ചവരുടെ പട്ടിക തയ്യാറാക്കുന്നതിനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം നൽകാനും സർക്കാരിനോട് ആവശ്യപ്പെട്ടു

ഒരു മാസത്തെ തുക ഒരുമിച്ചോ തവണകളായോ നൽകാൻ തയ്യാറല്ലാത്തവർ വിസമ്മത പത്രം നൽകണമെന്നാണ് സർക്കാർ നിർദേശിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. 60 ശതമാനം ജീവനക്കാരാണ് ഇതുവരെ ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായിട്ടുള്ളത്

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *