സാലറി ചാലഞ്ച്: സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി

  • 7
    Shares

സാലറി ചലഞ്ചിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളി. വിസമ്മത പത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. സർക്കാരിനെ കോടതി വിമർശിക്കുകയും ചെയ്തു

സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഈ വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളും പണം നൽകിയിട്ടുണ്ട്. പണം നൽകേണ്ട എന്നതായിരുന്നു താത്പര്യമെങ്കിൽ പണം നൽകാതിരുന്നാൽ മതി. പല കാരണങ്ങൾ കൊണ്ട് പൈസ നൽകാൻ സാധിക്കാത്തവരുണ്ടാകും. വിസമ്മത പത്രം നൽകി സ്വയം അപമാനിതരാകേണ്ട കാര്യം അവർക്കില്ലെന്ന് കോടതി പറഞ്ഞു

നൽകുന്ന പണം ദുരിതാശ്വാസത്തിന് തന്നെയാണോ ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ പണം നൽകുന്നവർക്ക് ഒരു ഉറപ്പുമില്ല. ഈ ഉറപ്പ് നേടിയെടുക്കാനാണ് സർക്കാർ ആദ്യം ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *