ശമ്പള വിതരണം വൈകില്ല, ബില്ലുകൾ ഇന്ന് തന്നെ പാസാക്കുമെന്ന് ധനമന്ത്രി

  • 5
    Shares

ശമ്പള വിതരണം യഥാസമയം പൂർത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവൻ ബില്ലുകളും ഇന്ന് തന്നെ പാസാക്കും. ട്രഷറികൾ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

സാലറി ചലഞ്ചിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ധനവകുപ്പ് ഇറക്കിയ സർക്കുലറിലെ ആശയക്കുഴപ്പാണ് ശമ്പള വിതരണം വൈകാൻ കാരണമായത്. സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഓഫീസുകളുടെ ശമ്പള ബില്ലുകളാണ് വൈകുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.

ആദ്യ ദിനം അയ്യായിരത്തോളം ബില്ലുകളിലായി അമ്പതിനായിരം ജീവനക്കാരുടെ ശമ്പളമാണ് വിതരണം ചെയ്തത്. റവന്യു, പോലീസ്, ജുഡീഷ്യറി, സെക്രട്ടേറിയറ്റ് വിഭാഗങ്ങളിലായി ആദ്യം ദിനം ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ബില്ലുകളാണ് മാറാറുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *