ഒന്നിൽ ജയരാജന് വേണ്ടി, മറ്റൊന്നിൽ ജയരാജനെതിരെ; സലിം കുമാറിന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ

Loading...

സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ സലിം കുമാർ. വടകര എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന് വേണ്ടി വോട്ട് ചോദിച്ചും, വോട്ട് കൊടുക്കരുതെന്നുമുള്ള പോസ്റ്ററുകളാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. ഈ രണ്ട് പോസ്റ്ററുകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് സലിം കുമാറിന്റെ പ്രതികരണം

എന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ എന്ന് സലിം കുമാർ ചോദിക്കുന്നു. ഒന്നാമത്തെ പോസ്റ്റിൽ പറയുന്നത് സലിം കുമാർ ഒരു ഇടതുപക്ഷ അനുഭാവി ആണെന്നാണ്. എന്നാലും ജയരാജനെ പോലുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് പറയുന്നു. രണ്ടാമത്തെ പോസ്റ്ററിൽ താനൊരു കോൺഗ്രസുകാരനാണ്. പി ജയരാജനെ പോലുള്ള രാഷ്ട്രീയക്കാരാണ് ആവശ്യമെന്നും പറയുന്നു. രണ്ട് പോസ്റ്ററുകളും സലിം കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്‌

എന്റെ ചോദ്യം ഇതാണ്.ഇതിൽ ആരാണ് ഞാൻ ? 😎

Posted by Salim Kumar on Monday, 11 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *