സമസ്തയുടെ നിലപാടിന് പുല്ലുവില മാത്രം; വനിതാ മതിലിൽ മുസ്ലിം സ്ത്രീകൾ പങ്കെടുക്കരുതെന്ന് പറയാൻ എന്താണ് അർഹതയെന്നും കെടി ജലീൽ

Loading...
  • 64
    Shares

വനിതാ മതിലിനെ വിമർശിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ ടി ജലീൽ. വനിതാ മതിലിൽ മുസ്ലിം സ്ത്രീകൾ പങ്കെടുക്കരുതെന്ന് പറയാൻ സമസ്തക്ക് എന്താണ് അർഹതയെന്ന് കെ ടി ജലീൽ ചോദിച്ചു. ലീഗ് സ്‌പോൺസേർഡ് പ്രസ്ഥാനമായി മാറിയ സമസ്തയുടെ വിശ്വാസ്യത തകരുകയാണ്. സമസ്തയുടെ നിലപാടിന് പുല്ലുവില മാത്രമെന്നും ജലീൽ പറഞ്ഞു.

വനിതാ മതിലിൽ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുവജനവിഭാഗകം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിൽ ഇറക്കുന്ന വനിതാ മതിലുമായി യോജിപ്പില്ലെന്നായിരുന്നു അബ്ദുസമദ് പറഞ്ഞത്. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരാൻ പാടില്ലെന്നാണ് ഇയാളുടെ വാദം.

മന്ത്രി എ സി മൊയ്തീനും അബ്ദുസമദിന്റെ പിന്തിരിപ്പൻ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ കാര്യങ്ങൾ നിശ്ചയിക്കുന്നത് സമസ്ത അല്ലെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *