സർക്കാർ വാഗ്ദാനം പാഴായി; സനൽകുമാറിന്റെ കുടുംബം അനിശ്ചിതകാല സമരം ആരംഭിച്ചു
നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽകുമാറിന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു. സനലിന്റെ ഭാര്യയും രണ്ട് കുട്ടികളും അമ്മയുമാണ് സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്.
സർക്കാർ വാഗ്ദാനം നൽകിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. സർക്കാരിൽ നിന്ന് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സനൽകുമാറിന്റെ കുടുംബം വ്യക്തമാക്കി. സനൽകുമാർ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് കുടുംബം സമരവുമായി എത്തിയിരിക്കുന്നത്.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സനൽ കൊല്ലപ്പെട്ടതോടെ ജീവിതസാഹചര്യം നിലച്ച അവസ്ഥയിലാണ്. കടബാധ്യത കൂടിവന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലുമാണ്. കുടുംബത്തിന് അർഹമായ സഹായം നൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. ഭാര്യ വിജിക്ക് ജോലി നൽകുമെന്ന് ഡിജിപിയും പറഞ്ഞിരുന്നു. പക്ഷേ രണ്ട് വാഗ്ദാനങ്ങളും നടന്നിട്ടില്ല